ഇന്ത്യ 2030ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഇന്ത്യ 2030ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രവചനം. ഒരു പതിറ്റാണ്ടുകൊണ്ട് സമ്പദ്ഘടനയില്‍ ജപ്പാനെ പിന്തള്ളിയാകും രാജ്യം മൂന്നാമതെത്തുന്നത്. ലണ്ടന്‍ കേന്ദ്രീകരിച്ച് ധനകാര്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന എച്ച്.എസ്.ബി.സി. ഹോള്‍ഡിങ്‌സിന്റേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2030ഓടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ 5.9 ലക്ഷം കോടി ഡോളറിന്റേതാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ വര്‍ഷം ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു.

2030ല്‍ യു.എസിനെ പിന്തള്ളി ചൈന ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 26 ലക്ഷം കോടി ഡോളറിന്റേതായിരിക്കും ഈ കാലയളവിലെ ചൈനയുടെ ജി.ഡി.പി, യു.എസിന്റേത് 25.2 ലക്ഷം കോടി ഡോളറുമാണ്.

Top