എതിരില്ലാതെ ഇത്തവണയും; യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും അഗത്വം നേടി

ന്യൂയോര്‍ക്ക്: എട്ടാം തവണയും യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ ഇന്ത്യയ്ക്കു ലഭിച്ചു. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. 2011-12ലായിരുന്നു അവസാനം അംഗമായത്. രണ്ടു വര്‍ഷമാണ് അംഗത്വത്തിന്റെ കാലാവധി.

ഇന്ത്യയെ കൂടാതെ അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വെ എന്നീ രാജ്യങ്ങളും സമിതിയില്‍ അംഗത്വം നേടി. സമിതിയില്‍ ആകെ 15 അംഗങ്ങളാണ്. 5 രാജ്യങ്ങള്‍ക്ക് സ്ഥിരംഗത്വമാണ്.

Top