ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇലക്ട്രിക്കല്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല

ന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യുഎസ് ഇലക്ട്രിക്കല്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല. 2020-ല്‍ ടെസ്ല ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുമെന്ന് സിഇഒ എലോണ്‍ മസ്‌ക് അറിയിച്ചു.

നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ് ഡി ഐ) സംബന്ധിച്ചു നിലവിലുള്ള വ്യവസ്ഥകളാണു ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയിലെത്താന്‍ ഏറെ ആഗ്രഹമുണ്ട്; ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ നിബന്ധനകള്‍ വെല്ലുവിളി സൃഷ്ടിക്കുന്നു’ എന്നും മസ്‌ക് മുമ്പു ട്വീറ്റ് ചെയ്തിരുന്നു. അതിനിടെ ടെസ്ലയുടെ ഇന്ത്യന്‍ വംശജനായ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ദീപക് അഹൂജ കമ്പനിയില്‍ നിന്നു വിട വാങ്ങിയതും മസ്‌കിന്റെ ഇന്ത്യന്‍ മോഹങ്ങള്‍ക്കു തിരിച്ചടി സൃഷ്ടിച്ചിരുന്നു.

35,000 ഡോളര്‍ വിലയുള്ള മോഡല്‍ 3 കാറുമായിട്ടായിരിക്കും ടെസ്ല ഇന്ത്യയിലെത്തുകയെന്നാണ് സൂചന. ഇന്ത്യയിലെത്തുമ്പോള്‍ ഇതിന് 25 ലക്ഷം രൂപയ്ക്കു മുകളിലാകുമെന്നാണ് കരുതുന്നത്.

Top