ഇന്ത്യയുടെ ഇംഗ്ലണ്ട് ടി20 പര്യടനത്തിന് ഇന്ന് തുടക്കം കുറിക്കും. ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യ 122 പോയന്റോടെ രണ്ടാം സ്ഥാനത്തും 118 പോയന്റോടെ ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയയെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ തൂത്തുവാരി വിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യ അയര്‍ലന്റിനെതിരായ രണ്ട് മത്സരങ്ങളുടെ ട്വന്റി20 പരമ്പര തൂത്തുവാരി.
വിരലിനു പരിക്കേറ്റ് നാട്ടിലേക്കു മടങ്ങിയ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവം മാത്രമാണ് ഇന്ത്യയെ അലട്ടുന്നത്. എന്നാല്‍ ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ദീപക് ചാഹര്‍ എന്നിവര്‍ ബുംറയുടെ അഭാവം മറികടക്കുമെന്നാണ് പ്രതീക്ഷ . ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണില്‍ കീഴ്‌പ്പെടുത്താന്‍ തുണച്ച സ്പിന്‍ദ്വയം യുവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യന്‍ ബൗളിംഗിന് ശക്തി പകരും.
മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടം ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.