നോട്ടിങ്ഹാം : ഇന്നാരംഭിച്ച ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയില്‍സ് കളിക്കില്ല. നെറ്റില്‍ പരിശീലനം നടത്തുന്നതിനിടെ സംഭവിച്ച പരുക്കിനെ തുടര്‍ന്ന് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
നാട്ടിങ്ഹാമില്‍ അരങ്ങേറുന്ന ഒന്നാം ഏകദിനത്തില്‍ താരം കളിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഹെയ്ല്‍സിന് പരിക്കേറ്റ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഹെയ്ല്‍സിനു പകരം മിഡ്‌ലെക്‌സസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മാലനെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തി. എന്നാല്‍, ഹെയില്‍സിന്റെ അഭാവം ടീമിനെ വലയ്ക്കുമെന്നുറപ്പാണ്.
England confirm @AlexHales1 will miss the ODI today @TrentBridge with a side injury. @dmalan29 is called up into the squad.
Injury will be reviewed on a game by game basis. #bbccricket #ENGvIND pic.twitter.com/oM7byYoIHe
— Test Match Special (@bbctms) July 12, 2018
ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയക്കാണ് ഇന്ന് നോട്ടിങ്ഹാം ട്രെന്‍ഡ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ തുടക്കമാവുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനത്തിനാണ് വ്യാഴാഴ്ച തുടക്കം കുറിക്കുക. കുട്ടി ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് മുന്നിലായിരുന്നു ഇന്ത്യയുടെ സ്ഥാനമെങ്കില്‍ ഏകദിനത്തില്‍ കാര്യങ്ങള്‍ മറിച്ചാണ്. വണ്‍ഡേ ഫോര്‍മാറ്റില്‍ നിലവില്‍ ഫസ്റ്റ് റാങ്കുകാരാണ് ഇംഗ്ലീഷുകാര്‍.
ജോസ് ബട്ട്‌ലര്‍, ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ഒയിന്‍ മോര്‍ഗന്‍, ബെന്‍സ്‌റ്റോക്‌സ് എന്നിവരടങ്ങുന്നതാവും ഇംഗ്ലണ്ട് ടീം. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി, സുരേഷ് റെയ്‌ന, ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരായിരിക്കും ഇന്ത്യന്‍ ടീമില്‍ ഉണ്ടാവുക.