നോട്ടിങ്ഹാം: ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ഏകദിനമായ ഇന്ന് ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. വിജയത്തിനായുള്ള കടുത്ത പോരാട്ടമാവും ഇംഗ്ലണ്ട് ഇന്ന് കാഴ്ചവയ്ക്കുക. ഏകദിന പരമ്പര സാധ്യത നിലനിര്‍ത്തുന്നതിന് ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്.
അതേസമയം ആദ്യ ഏകദിനത്തില്‍ നേടിയ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഇന്ന് കളിക്കളത്തിലിറങ്ങുക.
ഇംഗ്ലണ്ടിലെ ട്രെന്‍ഡ്ബ്രിഡ്ജില്‍ നടന്ന ആദ്യ ഏകദിനത്തില്‍ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ആറു വിക്കറ്റ് പിഴുത കുല്‍ദീപ് യാദവിന്റെ മികവില്‍ ഇംഗ്ലണ്ടിനെ 268 റണ്‍സിനു ഇന്ത്യന്‍ ബൗളിങ് നിര പുറത്താക്കിയപ്പോള്‍ ‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മയുടെ (137) സെഞ്ച്വറി മികവില്‍ ഇന്ത്യ വെറും 40.1 ഓവറില്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയില്‍സ് ഉണ്ടാവില്ല. പരുക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പരമ്പരയില്‍ നിന്നും ഒഴിവാക്കിയത്. ഹെയില്‍സിനു പകരം മിഡ്‌ലെക്‌സസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മാലനെയാണ് ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ മത്സരം ഇന്ത്യ വിജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.