ബര്‍മിങ്ങാം: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ആദ്യവിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ അലസ്റ്റര്‍ കുക്കാണ് പുറത്തായത്. രവിചന്ദ്രന്‍ അശ്വിനാണ് കുക്കിനെ പുറത്താക്കിയത്.
38 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 13 റണ്‍സാണ് അലസ്റ്റര്‍ കുക്ക് നേടിയത്. 14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. കീറ്റണ്‍ ജെന്നിങ്സ് 20 റണ്‍സോടെയും ക്യാപ്റ്റന്‍ ജോ റൂട്ട് 11 റണ്‍സോടെയും ക്രീസില്‍.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ടീം ആയിരമെന്ന മാന്ത്രിക സംഖ്യയിലെത്തിയ കളി എന്നു കൂടി വിശേഷണം ഇന്നത്തെ മത്സരത്തിനുണ്ട്. ഇംഗ്ലണ്ടിന്റെ ആയിരാമത്തെ ടെസ്റ്റ് ക്രിക്കറ്റാണ് ഇന്ത്യക്കെതിരെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.