ബര്‍മിങ്ഹാം: ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ദിനത്തില്‍ മികച്ച തുടക്കമിട്ട് ഇന്ത്യ. 28 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.
ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നും ഇഷാന്ത് ശര്‍മ ഒന്നും വിക്കറ്റ് വീഴ്ത്തി.24 റണ്‍സുമായി ജോണി ബെയര്‍സ്റ്റോയും ഒരു റണ്ണുമായി ബെന്‍ സ്റ്റോക്‌സും ക്രീസില്‍. നിലവില്‍ ഇംഗ്ലണ്ടിന് 88 റണ്‍സ് ലീഡുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് സെഞ്ച്വറി നേടിയിരുന്നു. ക്യാപ്റ്റന്റെ മികവില്‍ ഇംഗ്ലണ്ട് 13 റണ്‍സിന്റെ ലീഡില്‍ ഒതുങ്ങി.
ഇംഗ്ലണ്ടിന് 287റണ്‍സ് മാത്രം വിട്ടുനല്‍കി ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ചയോടെയായിരുന്നു തുടക്കം. മല്‍സരം ഇന്ത്യ കൈവിടുന്നുവെന്ന് തോന്നിയ നിമിഷം മുതലാണ് കൊഹ്‌ലി ക്യാപ്റ്റനൊത്ത പ്രകടനവുമായി കളം നിറഞ്ഞത്.
തന്റെ ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ചുറിയും ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയുമാണ് കൊഹ്‌ലി ഇന്ന് നേടിയത്. 149 റണ്‍സെടുത്ത കോഹ്ലിയെ റാഷിദ് പുറത്താക്കി. സ്‌കോര്‍: ഇംഗ്ലണ്ട്-287, ഇന്ത്യ-274.