ബര്‍മിങ്ഹാം: ഇംഗ്ലണ്ടിലെ എജ്ബാസ്റ്റണില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി പുറത്ത്. 51 റണ്‍സിനാണ് നായകനും മുഹമ്മദ് ഷാമി(0)യും പുറത്തായത്. ഇതോടെ ഇന്ത്യക്ക് എട്ടു വിക്കറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ദിനേശ് കാര്‍ത്തിക് (20) അല്പം മുമ്പ് പുറത്തായിരുന്നു. ടെസ്റ്റില്‍ വിജയം ലക്ഷ്യമിട്ട് നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ത്തന്നെ ദിനേഷ് കാര്‍ത്തിക്കിന്റെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. 40 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
നേരത്തെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് 110 റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു. മുരളി വിജയ്(ആറ്), ശിഖര്‍ ധവാന്‍(13), കെ.എല്‍ രാഹുല്‍ (13), അജിങ്ക്യ രഹാനെ (രണ്ട്), ആര്‍.അശ്വിന്‍ (13) എന്നിവരാണ് പുറത്തായത്.
ഇന്ത്യന്‍ നിരയില്‍ അവശേഷിക്കുന്നവരില്‍ ഏറിയ പങ്കും ബോളര്‍മാരായതിനാല്‍ ഇംഗ്ലണ്ടിനും വിജയത്തിനുമിടയില്‍ പ്രതിരോധവുമായി നില്‍ക്കുന്നത് ക്യാപ്റ്റന്‍ കൊഹ്‌ലി മാത്രമാണ്.