ലണ്ടന്‍: ഇന്ത്യഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി കളിക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ ഇന്ത്യക്ക് മൂന്നാം ടെസ്റ്റിന് മുമ്പ് കിട്ടിയ ഒരു ആശ്വാസ വാര്‍ത്തയാണിത്.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ നാലാം ദിനം പുറം വേദനയെത്തുടര്‍ന്ന് കൊഹ്‌ലി ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. കൊഹ്‌ലിയെ കൂടാതെ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രത് ഭുംറയും തിരിച്ചെത്തും. പരിക്കേറ്റ ഭുംറ ആദ്യ രണ്ട് ടെസ്റ്റ് മത്സരവും കളിച്ചിരുന്നില്ല.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ നാലാം ദിനം പുറം വേദനയെത്തുടര്‍ന്ന് കൊഹ്‌ലി ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. തുടര്‍ന്ന് ഇന്ത്യ ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ആവശ്യമായ സമയം ഗ്രൗണ്ടില്ലാത്തതിനാല്‍ അഞ്ചാമനായാണ് കൊഹ്‌ലി ക്രീസിലെത്തിയത്. ബാറ്റിംഗിനിടെ കൊഹ്‌ലിയെ പുറംവേദന അലട്ടുന്നുണ്ടെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.
എങ്കിലും മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ താനുണ്ടാവുമെന്ന് കൊഹ്‌ലി മത്സരശേഷം പറഞ്ഞു. പുറംവേദന സാരമുള്ളതല്ലെന്നും രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം കൊണ്ടാ മാറുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ കൊഹ്‌ലി സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും കൊഹ്‌ലിക്ക് 17 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ഇന്ത്യ 2-0ത്തിന് പിന്നിലാണ്. ആഗസ്റ്റ് 18ന് നോട്ടിംഗ്ഹാമിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.