ചൈനീസ് വാഹനനിര്‍മാതാക്കളായ എഫ്എഡബ്ല്യു ഹൈമ ഓട്ടോമൊബൈല്‍സ് കമ്പനി ലിമിറ്റഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 2020 ല്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഹൈമയുടെ വാഹനം പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന നല്‍കുന്നത്.
ഇന്ത്യയില്‍ കമ്പനി എത്തുന്നതിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈമ ഓട്ടോമൊബൈല്‍സ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. നിരത്തുകളില്‍ പ്രവേശിക്കുന്നതിന് മുമ്പായി മാര്‍ക്കറ്റ് സര്‍വേ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഹൈമ ഓട്ടോമൊബൈല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുക ബിഎംഡബ്ല്യുവിന്റെയും മിനിയുടേയും ഔദ്യോഗിക പാര്‍ട്നറായ ബേര്‍ഡ് ഓട്ടോമോട്ടീവുമായി സഹകരിച്ചായിരിക്കും.
M3 സെഡാന്‍, M8 സെഡാന്‍, S5 യോങ് എസ്‌യുവി, S5 എസ്‌യുവി, S7 എസ്‌യുവി, F7 എംപിവി, 8S എസ്‌യുവി, 7X എപിവി എന്നീ വാഹനങ്ങളും ഹൈമയില്‍ നിന്ന് നിരത്തിലിറങ്ങുന്നതായിരിക്കും.