India, France conclude Rafale deal

rafel

ന്യൂഡല്‍ഹി : വിവാദമായ റഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ചു. പ്രതിരോധമന്ത്രി മനോഹര്‍ പരിക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവ്‌സ് ഡ്രെയിനും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കരാര്‍ ഒപ്പിട്ടത്.

കരാറനുസരിച്ച് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 റഫേല്‍ വിമാനങ്ങളാണ് വാങ്ങുക. 36 യുദ്ധവിമാനങ്ങള്‍ക്കായി 59000 കോടി രൂപയാണ് കണക്കാക്കുന്നത്. ഫ്രാന്‍സിലെ ഡസു ഏവിയേഷനാണ് റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദും നാല് മാസം മുന്‍പ് ഒപ്പിട്ട ധാരണാപത്രത്തിന്റെ തുടര്‍ച്ചയായിരുന്നു വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ നടന്നത്.

റഫേല്‍ വിമാന ഇടപാട് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നും ഇതിന് പിറകില്‍ വലിയ അഴിമതിയുണ്ടെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ ആരോപിച്ചിരുന്നു. കരാര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.

Top