പട്ന : പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ സീറ്റു വിഭജന സൂത്രവാക്യം മൂന്നാഴ്ചയ്ക്കകം തയാറാകുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു യാദവ് അവകാശപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നു വന്നതിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അമർഷത്തിലാണെന്ന വാർത്തകൾ ലാലു നിഷേധിച്ചു.
യോഗത്തിൽ മല്ലികാർജുൻ ഖർഗെയുടെ പേരു നിർദേശിക്കപ്പെട്ടത് യാദൃശ്ചികമായാണെന്ന് രാഹുൽ ഗാന്ധി ഫോണിൽ നിതീഷിനെ അറിയിച്ചുവെന്നും സൂചനയുണ്ട്. മുന്നണി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ നിതീഷും താനും പങ്കെടുക്കാത്തത് പ്രതിഷേധ സൂചകമായല്ലെന്നും ലാലു വിശദീകരിച്ചു. മാധ്യമങ്ങളോടു സംസാരിക്കാനുള്ളവർ മാത്രമാണ് പത്ര സമ്മേളനത്തിൽ പങ്കെടുത്തതെന്നും ലാലു പറഞ്ഞു.