ജയ്പൂര്‍: ഇന്ത്യയിലെ ആദ്യ വനിതാ നിയന്ത്രണ റെയില്‍വേ സ്റ്റേഷന്‍ ഗാന്ധി നഗറില്‍. പൂര്‍ണ്ണമായും വനിതകളെ ഉള്‍പ്പെടുത്തി കൊണ്ടാണ് റെയില്‍വെ സ്റ്റേഷന്‍ ആരംഭിക്കുന്നത്. ടിക്കറ്റ് നല്‍കുന്നത് മുതല്‍ സുരക്ഷാ ജീവനക്കാര്‍ വരെ സ്ത്രീകളാണ്. മൂന്ന് ഷിഫ്റ്റുകളിലായി എട്ടു മണിക്കൂറാണ് ജോലി സമയം.
ട്രെയിന്‍ ഓപ്പറേഷനുകള്‍ക്ക് നാല്, ബുക്കിംഗ് ജോലികള്‍ക്ക് എട്ട് , റിസര്‍വേഷന്‍ ജോലികള്‍ക്കും, ടിക്കറ്റ് പരിശോധനകള്‍ക്കും, അനൗണ്‍സ്‌മെന്റുകള്‍ക്കുമായി ആറ് പേരുമാണ് ജോലിക്കായി ഉള്ളത്. 10 പേര്‍ സുരക്ഷക്കായുള്ള ആര്‍പിഎഫ് വനിത ഉദ്യോഗസ്ഥരായി ഉണ്ട്.
ആകെ 40 വനിത ജീവനക്കാരാണ് വിവിധ വിഭാഗങ്ങളിലായി സ്റ്റേഷനിലുള്ളത്. നീലം ജാദവാണ് ഗാന്ധി നഗര്‍ സ്റ്റേഷനിലെ ആദ്യ വനിത സൂപ്രണ്ട്. റെയില്‍വേ സ്റ്റേഷന്‍ കൂടാതെ ട്രാഫിക് പൊലീസിലും വനിതകളുടെ സമ്പൂര്‍ണ്ണ സേവനം ഉറപ്പാക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ലക്ഷ്യം.