ന്യൂഡല്‍ഹി : വിദേശ നിക്ഷേപ കണക്കുകളില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ. ഒരു വര്‍ഷം രാജ്യത്തേക്കെത്തിയ നേരിട്ടുളള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ 20 വര്‍ഷത്തിനിടെ ആദ്യമാണ് ഇന്ത്യ ചൈനയെ മറികടക്കുന്നത്.
3,800 കോടി ഡോളറിന്റെ എഫ്ഡിഐ കരാറുകളാണ് ഈ വര്‍ഷം ഇന്ത്യയിലേക്ക് എത്തിയത്. 3,200 കോടി ഡോളറിന്റെ എഫ്ഡിഐ കരാറുകളാണ് ചൈന നേടിയത്.
വാള്‍മാര്‍ട്ട്, ഷ്‌നെയ്ഡര്‍ ഇലക്ട്രിക്, യൂണിലിവര്‍, ടിപിജി ക്യാപിറ്റല്‍. കെകെആര്‍ തൂടങ്ങിയ ആഗോള സ്ട്രാറ്റജിക് നിക്ഷേപകരില്‍ നിന്നാണ് ഇന്ത്യയിലേക്ക് നിക്ഷേപമെത്തിയത്.
യുഎസുമായുളള വ്യാപാരയുദ്ധം പരിധികള്‍ ലംഘിച്ച് മുന്നോട്ട് പോയതാണ് ചൈനയിലേക്കുളള വിദേശ നിക്ഷേപത്തില്‍ കുറവ് വരുത്തിയതിന് കാരണം.