ഇന്‍ഡോര്‍: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ അഞ്ചു അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാനും മാസം പ്രായമുളളപ്പോള്‍ ഇന്ത്യയിലെത്തിയ ഗീത എന്ന സ്ത്രീയും ഇവരില്‍ ഉള്‍പ്പെടുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഇന്‍ഡോറില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ ഇവര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
1981 ജനുവരി 31ന് പാകിസ്താനിലെ ജകോബാബാദിലാണ് ഗീത ജനിച്ചത്. അതേ വര്‍ഷം ജൂണിലാണ് ഗീതയുടെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുന്നത്. ഇന്ത്യന്‍ പൗരത്വം ലഭിച്ചതില്‍ അതീവ സന്തോഷവതിയാണ് ഗീത. 2015 സെപ്റ്റംബര്‍ ഒമ്പതിനാണ് ഇവര്‍ കളക്ടറുടെ ഓഫീസില്‍ പൗരത്വത്തിനുളള അപേക്ഷ സമര്‍പ്പിക്കുന്നത്.
പൗരത്വം ലഭിച്ചവരില്‍ വിവാഹിതയായ ഒരു മുസ്ലീം വനിതയുമുണ്ട്. സിന്ധില്‍ നിന്നുളള നിരവധി ഹിന്ദു അഭയാര്‍ഥികള്‍ ഇന്‍ഡോറില്‍ താമസിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. ഇവരില്‍ 2000 പേര്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പൗരത്വം ലഭിച്ചു. 1200 പേര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.