ന്യൂഡല്‍ഹി: അധോലോക രാജാവും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് ഐക്യ രാഷ്ട്ര സഭയുടെ പാനല്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദാവൂദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു.
”വളരെ നീണ്ട കാലമായി പാകിസ്ഥാന്‍ ആശ്രയം നല്‍കുന്ന ആഗോള തീവ്രവാദിയായ ദാവൂദിനെ അയാളുടെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കാന്‍ ഇന്ത്യയ്ക്ക് കൈമാറേണ്ടത് പാകിസ്ഥാന്റെ കടമയാണെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര അഭിപ്രായങ്ങളെ പാകിസ്ഥാന്‍ അംഗീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.” വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ കീഴില്‍ രൂപീകരിച്ച യു.എന്‍ പാനല്‍ ദാവൂദ് ഇപ്പോഴും പാകിസ്ഥാനില്‍ തന്നെ തുടരുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു