എച്ച് വണ്‍ ബി വിസ നിയന്ത്രണം പുനപരിശോധിക്കണമെന്ന് അമേരിക്കയോട് ഇന്ത്യ

ന്യൂഡല്‍ഹി: പ്രൊഫഷനലുകള്‍ക്കുളള എച്ച് വണ്‍ ബി വിസയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പുനപരിശോധിക്കണമെന്ന് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്കില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യമുന്നയിച്ചത്.

ഭീകരവാദവും, പാക്കിസ്ഥാന്‍, അഫ്ഗാന്‍ മേഖലയിലെ സ്ഥിതിയും യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി.

അതേസമയം ഇന്ത്യയെ പ്രതിനിധീകരിച്ച് സുഷമ സ്വരാജ് ഇന്ന് യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.

Top