ദോഖ്‌ലാം: ദോഖ്‌ലാമില്‍ ചൈനയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതില്‍ ഇന്ത്യ അഭിപ്രായം പറയേണ്ടതില്ലെന്ന് ചൈന. അതേസമയം, ദോഖ്‌ലാ സംഭവത്തില്‍ ചൈനയും, ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയിരുന്ന പ്രദേശത്ത് നിന്ന് 81 മീറ്റര്‍ അകലെ മാറിയാണ് ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച സാറ്റലൈറ്റ് ദൃശ്യങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.
എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ ആര് എടുത്തതാണെന്നും, അതേ കുറിച്ച് വിശദമായി വിവരങ്ങള്‍ തനിക്കറിയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കുങ് പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, ദോഖ്‌ലാം ചൈനയുടേതാണ്. അത് എപ്പോഴും ഞങ്ങളുടെ നിയന്ത്രണ പരിധിയില്‍ തന്നെയായിരിക്കുമെന്നും, ഇക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈന അതിന്റെ പരമാധികാരം അധീന പ്രദേശങ്ങളില്‍ ഉപയോഗിക്കുമെന്നും അത് നിയമപരമാണെന്നും ലു കുങ് അറിയിച്ചു.
ദോഖ്‌ലാം സംഭവത്തില്‍ ഇന്ത്യയും ചൈനയും 73 ദിവസം നീണ്ട പ്രതിരോധത്തിലായിരുന്നു ഏര്‍പ്പെട്ടിരുന്നത്. അത് ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമാണ്, ഒരിക്കലും അത് ഇന്ത്യയുമായി ബന്ധപ്പെട്ട പ്രദേശവുമായിരുന്നില്ലെന്നും ലു കുങ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അധീനതയിലുള്ള നിര്‍മ്മാണ കാര്യങ്ങളില്‍ ചൈന ഒരിക്കലും അഭിപ്രായം പറയാനോ ഇടപ്പെടാനോ വന്നിട്ടില്ല. അതുപോലെ സ്വന്തം രാജ്യത്ത് നിര്‍മ്മാണങ്ങള്‍ നടത്തുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ ഇടപ്പെടാറുമില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് നിര്‍മ്മാണ യന്ത്രങ്ങളുമായി ചൈന ഇന്ത്യന്‍ അതിര്‍ത്തി കടന്നപ്പോള്‍ ഇന്ത്യന്‍ സേന തുരുത്തി ഓടിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും ചൈന അവരുടെ അധീനതയില്‍ ഉള്‍പ്പെടുന്ന എന്നാല്‍ ദോഖ്‌ലായുടെ അതിര്‍ത്തിക്കടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് 73 ദിവസം നീണ്ടു നിന്ന പ്രതിരോധത്തിനു ശേഷം ഇന്ത്യയും ചൈനയും ദോഖ്‌ലാമില്‍ നിന്ന് പിന്തിരിഞ്ഞത്. എന്നാല്‍ ദോഖ്‌ലാമില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ് ചൈന.