ലോകത്തിലെ നാലാമത്തെ വലിയ ഓഹരിവിപണിയെന്ന സ്ഥാനം ഇന്ത്യക്ക്. ഹോങ്കോംഗിനെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യൻ ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മൊത്തം ഓഹരികളുടെ മൂല്യം തിങ്കളാഴ്ചത്തെ വ്യാപാരം ക്ലോസ് ചെയ്തപ്പോൾ 4.33 ട്രില്യൺ ഡോളറിലെത്തി. ഹോങ്കോംഗിന്റേത് 4.29 ട്രില്യൺ ഡോളറാണ്. അമേരിക്ക, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഓഹരിവിപണിയിൽ ലോകത്തെ ആദ്യ മൂന്നു സ്ഥാനക്കാർ.