ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കേന്ദ്രസര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് യോഗി ആദിത്യനാഥ്. ഈ നിലപാടിന് വിരുദ്ധമായിട്ടുള്ള പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടയില്‍ പലസ്തീന്‍ വിഷയത്തില്‍ വിദ്വേഷം പടര്‍ത്താനും ഉന്മാദമുണ്ടാക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമായ ഒരു പ്രവര്‍ത്തനവും സംസ്ഥാനത്ത് അംഗീകരിക്കില്ല. എല്ലാ പൊലീസ് തലവന്‍മാരും അവരവരുടെ പ്രദേശത്തെ മതനേതാക്കളുമായി ഉടന്‍ ആശയവിനിമയം നടത്തണം. ജാഗ്രത പാലിക്കണം.സമൂഹമാദ്ധ്യമങ്ങളില്‍ നിന്നോ മതവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നിന്നോ പ്രകോപനപരമായ പ്രസ്താവനകള്‍ ഉണ്ടാകാന്‍ പാടില്ല. ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ഉടന്‍ തന്നെ അയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും- കോണ്‍ഫറന്‍സിലൂടെ അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ അലിഗഢ് സര്‍വകലാശാലയില്‍ പാലസ്തീനെയും ഹമാസിനെയും പിന്തുണച്ച് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗി സര്‍ക്കാര്‍ നിര്‍ഡിശങ്ങളുമായി രംഗത്തെത്തിയത്.
നവരാത്രിയും വരാനിരിക്കുന്ന മറ്റ് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ഡിഎംമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തുകയായിരുന്നു യോഗി ആദിത്യനാഥ്.