India has the ability to attack Pakistan; experts react to Pak claims

ന്യൂഡല്‍ഹി: ഡല്‍ഹി ആക്രമിക്കാന്‍ നിമിഷങ്ങള്‍ മതിയെന്ന പാകിസ്ഥാന്‍ ആണവ ശാസ്ത്രജ്ഞന്‍ ഐ.ക്യു ഖാന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് മുന്‍ കരസേനാ മേധാവി എന്‍.സി വിജ്. ആക്രമണത്തിന് നിര്‍ദ്ദേശം ലഭിച്ചാല്‍തന്നെ ആറ് മണിക്കൂറെങ്കിലും കഴിഞ്ഞേ അവര്‍ക്ക് അതിന് കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനെ ആക്രമിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ആണവായുധങ്ങള്‍ പ്രതിരോധത്തിന് മാത്രമുള്ളതാണെന്നും മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ അവ ഉപയോഗിക്കില്ലെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു. മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രസ്താവനകളെന്ന് സെന്റര്‍ ഫോര്‍ എയര്‍ പവര്‍ സ്റ്റഡീസിലെ എയര്‍ വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹദൂര്‍ പറഞ്ഞു.

റാവല്‍പിണ്ടിക്ക് സമീപമുള്ള കഹൂട്ടയില്‍നിന്ന് അഞ്ച് മിനിട്ടുകൊണ്ട് ഡല്‍ഹി ആക്രമിക്കാന്‍ കഴിയുമെന്നായിരുന്നു ഐ.ക്യു ഖാന്റെ അവകാശവാദം. 1998ല്‍ ഖാന്റെ നേതൃത്വത്തില്‍ നടന്ന പാകിസ്ഥാന്റെ ആദ്യ ആണവ പരീക്ഷണത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങിനിടെ ആയിരുന്നു ഖാന്റെ വിവാദ പരാമര്‍ശം.

Top