ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ളത് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 75 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
‘കോവിഡ് കേസുകള്‍ കൂടുകയാണ്. അത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെങ്കിലും മരണനിരക്ക് വളരെ കുറവാണ്. 1.87 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മരണനിരക്ക്. 1500ഓളം കോവിഡ് പരിശോധനാ ലാബുകളാണ് രാജ്യത്തുള്ളത്. അത് തന്നെ മികച്ചനേട്ടമാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഈ നേട്ടം നാഴികക്കല്ലാണ്’. ഇതുവരെ 3.4 കോടി ടെസ്റ്റുകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു.