ഇന്ത്യ തിരിച്ചടി തുടങ്ങി,നിരവധി പാക്കിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ തരിപ്പണമാക്കി സേന..

ശ്രീനഗര്‍: രണ്ട് ഇന്ത്യന്‍ ധീര ജവാന്മാരുടെ തലയറുത്ത പാക് സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ഇന്ത്യന്‍ ധീര ജവാന്‍മാര്‍ തുടങ്ങി.

ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയയിലെ കിര്‍പണ്‍, പിംബിള്‍ പോസ്റ്റുകള്‍ സൈന്യം തകര്‍ത്തത്.

അതിര്‍ത്തി രക്ഷാസേന നടത്തിയ വെടിവെപ്പില്‍ 647 മുജാഹിദീന്‍ ബറ്റാലിയനിലെ അഞ്ച് മുതല്‍ എട്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.

പാക് സൈന്യത്തിന്റെ ക്രൂരകൃത്യത്തെ തുടര്‍ന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് കശ്മീരിലെത്തിയതിന് തൊട്ട് പിന്നാലെയാണ് ഇന്ത്യന്‍ തിരിച്ചടി.
18254707_1936851533217378_533375601_n

മൂന്ന് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടെങ്കിലും വലിയ നാശനഷ്ടം പാക് സൈന്യത്തിന് ഉണ്ടായതായാണ് സൂചന. അനവധി പാക് സൈനികരുടെ ശരീരങ്ങള്‍ ഇന്ത്യന്‍ ആക്രമണത്തില്‍ ചിന്നഭിന്നമായി.

തലയറുക്കപ്പെട്ട ഇന്ത്യയുടെ ധീര ജവാന്‍മാര്‍ക്ക് പാക് സൈനികരുടെ ചോര കൊണ്ട് കണക്ക് തീര്‍ത്ത സൈനികര്‍ രാജ്യത്തിന് ആവേശവും അഭിമാനവുമായിരിക്കുകയാണിപ്പോള്‍.

പ്രത്യാക്രമണം ഇനിയും തുടരാന്‍ തന്നെയാണ് സൈന്യത്തിന് ന്യൂഡല്‍ഹി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.18281034_1936851523217379_1890934826_n

കഴിഞ്ഞ ദിവസം നിയന്ത്രണരേഖ ലംഘിച്ച് 250 മീറ്ററിലേറെ കടന്നുകയറിയ പാക് സൈനികര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട ഒരു ബിഎസ്എഫ് കാരന്റെയും സൈനികന്റെയും തലയാണ് അറുത്തിരുന്നത്.

ഇതിന് തക്ക തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടത്തി പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തത്. ഇപ്പോഴും രൂക്ഷമായ വെടിവയ്പ് അതിര്‍ത്തിയില്‍ തുടരുകയാണ്.

Top