ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും സെഞ്ച്വറി നേടി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് പൊളിക്കാന്‍ ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. പരിചയ സമ്പന്നരായ ബൗളര്‍മാര്‍ അടിവാങ്ങി കൂട്ടിയപ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് നേരിട്ടെത്തി.
നായകന് പിന്നാലെ ശുഭ്മന്‍ ഗില്ലും മടങ്ങി. 150 പന്തില്‍ 110 റണ്‍സെടുത്ത ഗില്ലിനെ ആന്‍ഡേഴ്‌സണ്‍ ബൗള്‍ഡാക്കി. കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇപ്പോള്‍ ക്രീസിലുണ്ട്.
2023 ജൂണിന് ശേഷം ആദ്യമായാണ് ബെന്‍ സ്റ്റോക്‌സ് ബൗളിംഗിനെത്തുന്നത്. ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ നായകനെ സ്റ്റോക്‌സ് ക്ലീന്‍ ബൗള്‍ഡാക്കി. രോഹിതിന്റെ ഓഫ് സ്റ്റമ്പ് തെറിക്കുന്നത് കണ്ട മാര്‍ക് വുഡ് സന്തോഷംകൊണ്ട് തലയില്‍ കൈവെച്ചു. 162 പന്തില്‍ 103 റണ്‍സെടുത്താണ് രോഹിത് ശര്‍മ്മ മടങ്ങുന്നത്.