വിവരസാങ്കേതികവിദ്യയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഇന്ത്യ . . .

യുണൈറ്റഡ് നേഷന്‍സ്: ഇന്‍ഫര്‍മേഷന്‍, കംപ്യൂട്ടര്‍, ടെലികമ്യൂണിക്കേഷന്‍സ് സേവനങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തു. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനാണ് (വിപോ) റാങ്കിംഗ് നടത്തിയത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള ഗവേഷക രാജ്യങ്ങളുടെ പട്ടിതയില്‍ ഇന്ത്യ ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 60-ാം സ്ഥാനത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നേട്ടം.

ജെനീവയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയും ഫ്രാന്‍സിലെ ബിസിനസ് സ്‌കൂളായ ഇന്‍സീഡും ചേര്‍ന്നാണ് പഠനം നടത്തി വിപോ റാങ്കിംഗ് നടത്തിയത്.

Top