ശമ്പളക്കാരുടെ നികുതി ഭാരം കുറയ്ക്കുമോ? സീതാരാമന്റെ ബജറ്റില്‍ സാധാരണക്കാരുടെ പ്രതീക്ഷ ഇങ്ങനെ

income-tax

ക്കുറി ബജറ്റില്‍ വ്യക്തിഗത ഇന്‍കം ടാക്‌സ് കുറയ്ക്കുമെന്ന് സാധാരണക്കാര്‍ക്കൊപ്പം കോര്‍പറേറ്റുകളും ആഗ്രഹിക്കുന്നു. കോര്‍പറേറ്റ് ടാക്‌സ് നിരക്കുകള്‍ വെട്ടിക്കുറച്ചതിന്റെ ലാഭം കൈയില്‍ കിട്ടിയെങ്കിലും ജനങ്ങളുടെ ഉപഭോഗം കുറഞ്ഞത് മറികടക്കാന്‍ ഈ വിഭാഗങ്ങളുടെ നികുതി ഭാരം കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

നിലവിലെ വാര്‍ഷിക വരുമാന പരിധിയായ 2.5 ലക്ഷം രൂപ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉയര്‍ത്തുമെന്നാണ് കെപിഎംജിയുടെ സര്‍വ്വെയില്‍ പ്രതികരിച്ചത്. ഇതിന് പുറമെ ഹൗസിംഗ് ലോണുകളില്‍ കൂടുതല്‍ ഇന്‍സെന്റീവും നല്‍കുമെന്നാണ് സര്‍വ്വെയില്‍ പങ്കെടുക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്. പഴയ കമ്പനികള്‍ക്ക് കോര്‍പറേറ്റ് ടാക്‌സ് നിരക്കുകള്‍ 25 ശതമാനമാക്കി കുറച്ച് നല്‍കിയിരുന്നു.

കൂടാതെ നിലവിലെ ഇളവുകള്‍ ഒഴിവാക്കി പുതിയ കമ്പനികള്‍ക്ക് 15 ശതമാനമാക്കിയും കുറച്ച് നല്‍കി. വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഈ നീക്കം ഗുണം ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും സെപ്റ്റംബറില്‍ ആറ് മാസത്തെ കുറഞ്ഞ നിരക്കായ 4.5 ശതമാനത്തിലാണ് വളര്‍ച്ച. ഈ വര്‍ഷത്തെ ജിഡിപി വളര്‍ച്ച 5 ശതമാനം ആയിരിക്കുമെന്നാണ് പ്രവചനം.

പഴയ കമ്പനികള്‍ നിലവിലെ ടാക്‌സ് സ്‌കീമില്‍ തുടരാനും തീരുമാനിക്കുകയാണ്. ജനങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്ന നിരക്കിലേക്ക് നികുതി പരിധി കുറയ്ക്കുകയാണ് ജനങ്ങള്‍ക്കൊപ്പം കമ്പനികളും പ്രതീക്ഷിക്കുന്നത്. ശമ്പളം വാങ്ങുന്ന ജനങ്ങള്‍ നല്‍കുന്ന നികുതിയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് കൃത്യമായി എത്തിച്ചേരുന്നത്. ഇതില്‍ ആശ്വാസം നല്‍കിയാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

Top