ചൈനീസ് അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ശൈത്യകാലത്തിന് മുന്നോടിയായി സൈനിക വിന്യാസം കൂട്ടി ഇന്ത്യ. ആയുധശേഖരവും വര്‍ധിപ്പിച്ചിട്ടുണ്ട്. കരസേന മേധാവി ജനറല്‍ എം.എം നരവനേയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടി.

T- 90,T – 72 ടാങ്കുകളും, ആധുനിക തോക്കുകളും ആയുധശേഖരത്തില്‍ ഉള്‍പ്പെടും. നടപടികള്‍ പൂര്‍ത്തിയായതായി കരസേന അറിയിച്ചു. ചൈനയുമായി നടത്തിയ നയതന്ത്ര. സൈനിക തല ചര്‍ച്ചകള്‍ പരിഹാരം കാണാത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം.

Top