ഇന്ത്യ മതേതര രാജ്യം; മധുരയില്‍ ബക്രീദ് നമസ്‌കാരത്തിനെതിരായ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

 

 

മധുര: തമിഴ്‌നാട് മധുരയില്‍ ബക്രീദ് നമസ്‌കാരത്തിനെതിരായ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂര്‍ നമസ്‌കരിച്ചാല്‍ എന്ത് സംഭവിക്കുമെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. മധുരയില്‍ മുരുക ക്ഷേത്രത്തോടു ചേര്‍ന്നിരിക്കുന്ന തിരുപറകുന്ദ്രം ദര്‍ഗയിലെ നമസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാമലിംഗയെന്നയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തമിഴ്‌നാട് ദേവസ്വം വകുപ്പിനോട് വിഷയത്തില്‍ മറുപടി തേടിയിട്ടുണ്ട്

 

Top