നേപ്പാളിലെ മുൻ രാജാവ് ജഞാനേന്ദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കാഠ്മണ്ഡു: കുംഭമേളയ്ക്ക് എത്തിയ ശേഷം ഇന്ത്യയിൽ നിന്ന് മടങ്ങിയ നേപ്പാളിലെ മുൻ രാജാവ് ജ്ഞാനേന്ദ്രയ്ക്കും രാജ്ഞി കോമള്‍ രാജ്യ ലക്ഷ്മി ദേവിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഹരിദ്വാറിൽ ലക്ഷക്കണക്കിനു പേര്‍ പങ്കെടുത്ത കുംഭമേള സന്ദര്‍ശിച്ചു മടങ്ങി ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഇരുവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് സാഹചര്യത്തിൽ കുംഭമേളയിലെ ചടങ്ങുകള്‍ വെട്ടിച്ചുരുക്കാൻ പിന്നീട് തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയാണ്‌ ഇരുവരും കുംഭമേളയ്ക്കായി ഇന്ത്യയിലെത്തിയത് . നിരഞ്ജനി അഖാരയുടെ തലവൻ ആചാര്യ മഹാമണ്ഡലേശ്വര്‍ കൈലാശാനന്ദ ഗിരി മഹാരാജുമായി ഇവര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൂടാതെ നിരവധി സന്യാസിമാരും തീര്‍ഥാടകരുമായി ഇവര്‍ സംവദിക്കുകയും ചെയ്തിരുന്നു. നേപ്പാള്‍ മുൻ രാജാവിന് ചടങ്ങിൽ പ്രത്യേക സ്വീകരണം നല്‍കുകയും ചെയ്തിരുന്നു.

Top