ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം ഇന്ത്യ തുടങ്ങി. 470 ഇന്ത്യക്കാര്‍ ആദ്യഘട്ടത്തില്‍ അതിര്‍ത്തി കടന്നു. ദില്ലിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാളെ 17 മലയാളി വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തും. വിമാനങ്ങള്‍ ഇന്ന് രാത്രി റൊമാനിയയ്ക്ക് തിരിക്കും. ഒഴിപ്പിക്കലിന്റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.