ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 399 റണ്‍സ് ലീഡ്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 399 റണ്‍സ് ലീഡ്. രണ്ടാം ഇന്നിങ്സില്‍ 255 റണ്‍സെടുത്ത് ഇന്ത്യ പുറത്തായി. യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ ലീഡിലെത്തിയത്. 147 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പടെ 104 റണ്‍സെടുത്തു.മോശം ഫോമിന്റെ പേരില്‍ മുന്‍ താരങ്ങളുടെയടക്കം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ഗില്‍ ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ്.

Top