ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം; ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

പുണെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പതിനഞ്ച് ഓവര്‍ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനിന്ന ഇന്ത്യയ്ക്ക് പതിനാറാം ഓവറില്‍ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായത്. 42 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത രോഹിത് സ്റ്റോക്‌സിന്റെ പന്തില്‍ ബട്‌ലര്‍ പിടിച്ചു പുറത്താകുമ്പോള്‍ 64 റണ്‍സില്‍ നില്‍ക്കുകയായിരുന്നു ഇന്ത്യ.

34 റണ്‍സാണ് അതുവരെ ഓപ്പണിങ് പങ്കാളി ധവാന്‍ നേടിയത്. ടോസ് നേടി ഇംഗ്ലീഷ് നായകന്‍ മോര്‍ഗന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. കരുതലോടെയാണ് ഇന്ത്യയുടെ തുടക്കം. പതിനഞ്ച് ഓവറില്‍ 64 റണ്‍സാണ് ഇവര്‍ നേടിയത്. ധവാന്‍ 34ഉം രോഹിത് 28 ഉം റണ്‍സെടുത്താണ് നില്‍ക്കുന്നത്.

 

 

Top