പുണെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ കത്തിക്കയറിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വെടിക്കെട്ടിന് തിരികൊളുത്തിയ ശിഖര്‍ ധവാന് മികച്ച പിന്തുണ കൊടുത്തുകൊണ്ടിരുന്ന രോഹിത് ശര്‍മയാണ് പുറത്തായത്. ടീം സ്‌കോര്‍ 14.4 ഓവറില്‍ 103 റണ്‍സിലെത്തി നില്‍ക്കുമ്പോഴാണ് രോഹിത് പുറത്തായത്.
37 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത രോഹിതിനെ റഷീദ് ബൗള്‍ഡാക്കുകയായിരുന്നു. 51 പന്തില്‍ നിന്ന് 62 റണ്‍സെടുത്തു നില്‍ക്കുകയാണ് ശിഖര്‍ ധവാന്‍. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിക്കുന്ന ശൈലിയിലാണ് ഇന്ത്യ.