ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആദ്യ റൗണ്ടില്‍ പുരുഷ ഡബിള്‍സില്‍ നിന്നും മനു അട്രി- ബി സുമിത് റെഡ്ഡി സഖ്യം പുറത്ത്. ചൈനീസ് താരങ്ങളായ ലിയു ചിങ് -സാങ് നാന് സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ തോറ്റത്. സ്കോര്‍ 15-21, 21-15, 21-17.
മീററ്റ് സ്വദേശിയായ മനു ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലുമാണ് പ്രധാനമായും കളിക്കുന്നത്. തെലുങ്കാന സ്വദേശിയായ സുമിത് റെഡ്ഡിയുടെ പ്രധാന പങ്കാളിയാണ് മനു അട്രി. നേരത്തെ വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം വൈഷ്ണവി വൈഷ്ണവി റെഡ്ഡി പുറത്തായിരുന്നു. ഡെന്മാര്ക്കിന്റെ ലൈന്‍ ഹോജ്മാര്ക്കിന്റെ മുന്നിലാണ് വൈഷ്ണവി അടിയറവ് പറഞ്ഞത്. സ്കോര്‍ 21-10, 21- 12.