ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സില്‍ നിന്നും ഇന്ത്യന്‍ താരം വൈഷ്ണവി റെഡ്ഡി പുറത്ത്. ഡെന്മാര്ക്കിന്റെ ലൈന്‍ ഹോജ്മാര്ക്കിന്റെ മുന്നിലാണ് വൈഷ്ണവി അടിയറവ് പറഞ്ഞത്. സ്കോര്‍ 21-10, 21-12. ഹൈദരാബാദ് സ്വദേശിയാണ് വൈഷ്ണവി.
ജൂലൈ മൂന്നിന് ആരംഭിച്ച മത്സരം എട്ടിനാണ് അവസാനിക്കുന്നത്. 1982 ലാണ് ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിച്ച ടൂര്‍ണമെന്റ് 2007 ൽ ബിഡബ്ല്യുഎഫ് സൂപ്പർ സീരിസ്ന്റെ ഭാഗമായി. 2011 ൽ ടൂര്‍ണമെന്റിന് സൂപ്പർ സീരിസ് പ്രീമിയർ പദവിയും ലഭിച്ചു.