ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആതിഥേയര്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം 24 പന്തുകളും ആറ് വിക്കറ്റും ബാക്കി നില്‍ക്കെയാണ് ഓസ്ട്രേലിയ മറികടന്നത്. ഫീബി ലിച്ച്ഫീല്‍ഡ് (78), എലിസെ പെറി (75), തഹ്ലിയ മഗ്രാത്ത് (64) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഓസ്ട്രേലിയയുടെ ജയം അനായാസമാക്കിയത്. ജയത്തോടെ മൂന്ന് കളികളുള്ള പരമ്പരയില്‍ 1-0 ന് ഓസീസ് മുന്നിലെത്തി.
ഒരുവശത്തു നിന്ന് പൂജ അനായാസം ബൗണ്ടറികള്‍ കണ്ടെത്തി തുടങ്ങിയതോടെ ജെമീമയിലെ സമ്മര്‍ദവും അകന്നു. പിന്നീട് ഇരുവരും ഓസീസ് ബൗളര്‍മാരെ പലതവണ ബൗണ്ടറി ലൈന്‍ കടത്തി. സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ചപ്പോഴാണ് ജെമീമയുടെ വിക്കറ്റ് വീണത്. 77 പന്തില്‍ ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പടെ 82 റണ്‍സായിരുന്നു താരം നേടിയത്.ജെമീമ മടങ്ങിയെങ്കിലും പൂജ ആക്രമണം തുടര്‍ന്നു. 39 പന്തില്‍ പൂജ അര്‍ധ സെഞ്ചുറി തൊട്ടു. ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ട പൂജയുടെ ഇന്നിങ്സാണ് ഇന്ത്യന്‍ സ്കോര്‍ 280 കടത്തിയത്. ഓസ്ട്രേലിയക്കായി ആഷ്ലി ഗാര്‍ഡനറും ജോര്‍ജിയ വെയര്‍ഹാമും രണ്ട് വിക്കറ്റ് വീതം നേടി.
സ്മൃതി മന്ദാനയുടെ അഭാവത്തില്‍ ഷഫാലി വര്‍മയ്ക്കൊപ്പം യസ്തിക ഭാട്ടിയായിരുന്നു ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. മുന്‍താരങ്ങളായ ഷെഫാലിയും (1) റിച്ച ഘോഷും (21) ഹര്‍മന്‍പ്രീത് കൗര്‍ (9) എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ യസ്തികയും ജെമീമ റോഡ്രിഗസുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തേകിയത്. നാലാം വിക്കറ്റില്‍ ഇരുവരും 38 റണ്‍സ് ചേര്‍ത്ത് തകര്‍ച്ച ഒഴിവാക്കി. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെയാണ് യാസ്തി മടങ്ങിയത്.പിന്നീടെത്തിയ ദീപ്തി ശര്‍മ (21), അമന്‍ജോത് കൗര്‍ (20) എന്നിവരെ കൂട്ടുപിടിച്ചായിരുന്നു ജമീമയുടെ രക്ഷാപ്രവര്‍ത്തനം. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ മികച്ച സ്കോര്‍ എന്ന സ്വപ്നം ഇന്ത്യയ്ക്ക് അകന്നു നിന്നു. സ്നെ റാണ (1) പുറത്താകുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ്. പൂജ വസ്ത്രാക്കര്‍ ക്രീസിലെത്തിയതോടെയാണ് സ്കോറിങ്ങിന് വേഗതകൂടിയത്.