ദില്ലി: സാങ്കേതികവിദ്യാ രംഗത്ത് ഇന്ത്യ വലിയ പുരോഗതി കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപവും കൂടി. അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ വ്യവസായ ലോകം തയാറാകണമെന്നും മോദി പറഞ്ഞു
ഇരട്ടി പ്രയത്‌നത്തിലൂടെ മാത്രമേ ഇന്ത്യക്ക് മുന്നോട്ട് പോകാനാകൂ. സ്വന്തം നാട്ടില്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളാണ് രാജ്യത്തിന് വേണ്ടത്. വലിയ മഹാമാരിയിലും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ റെക്കോര്‍ഡ് നേട്ടം ഉണ്ടാക്കി. വ്യവസായിക രംഗത്തെ ശക്തിപ്പെടുത്താനുള്ള ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. സ്വകാര്യമേഖലക്കായി വാതിലൂകള്‍ കൂടുതല്‍ തുറക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.