അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖ പുതുക്കി കേന്ദ്രം, ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള യാത്രാ മാര്‍ഗരേഖ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

അതേസമയം, യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഇന്ത്യ പിന്‍വലിച്ചു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.കെയില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ നീക്കത്തിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ നടപടി. ഇതിന് പിന്നാലെ ബ്രിട്ടന്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയും തീരുമാനം മാറ്റിയത്.

Top