ഇന്ത്യയ്ക്ക് വൈദ്യസഹായങ്ങള്‍ ലഭ്യമാക്കും ബഹ്‌റൈന്‍

മനാമ: കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക്  സഹായ വാഗ്ദാനവുമായിവുമായി ബഹ്‌റൈന്‍. ഇന്ത്യയ്ക്ക് ഓക്‌സിജനും വൈദ്യസഹായങ്ങളും ലഭ്യമാക്കുമെന്ന് ബഹ്‌റൈന്‍ അറിയിച്ചു. രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ ബഹ്‌റൈന്‍ മന്ത്രിസഭായോഗം ദുഃഖം രേഖപ്പെടുത്തുകയും അനുശോചനവും അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയും സൗദിയും ഇന്ത്യയ്ക്ക് സഹായങ്ങള്‍ അയച്ചിരുന്നു. ഇരു രാജ്യങ്ങളും ഓക്‌സിജന്‍ കണ്ടെയ്‌നറുകളാണ് ആദ്യ ഘട്ടമായി അയച്ചത്.

ഇന്ത്യയില്‍ നിന്നെത്തിയ വിമാനത്തില്‍ ക്രയോജനിക് എയര്‍ഫോഴ്‌സിന്റെ സി 17 വിമാനത്തിലാണ് യുഎഇയില്‍ നിന്നുള്ള ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ പുറപ്പെട്ടത്. സൗദിയില്‍ നിന്ന് 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും അയച്ചിരുന്നു.

ക്രയോജനിക് ടാങ്ക് അയച്ചാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചു. ദേശീയ പെട്രോളിയം കമ്പനിയായ ഖത്തര്‍ പെട്രോളിയത്തിന്റെ അനുബന്ധ കമ്പനി ഗസാല്‍ ക്യു എസ് സി ആണ് സന്നദ്ധത അറിയിച്ചത്. ഒരു ദിവസം 60 മെട്രിക് ടണ്‍ നല്‍കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്.

Top