കൊല്‍ക്കത്ത: ഇന്ത്യയ്ക്ക് വേണ്ടത് സ്ഥിരതയുള്ള പ്രധാനമന്ത്രിയെ ആണെന്നും കാരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെ അല്ലെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി.
പ്രതിപക്ഷത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകളാണ് പ്രധാനമന്ത്രി സ്ഥാനം നോട്ടമിട്ടിരിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.
ആറ് മാസം കൂടുമ്പോള്‍ ഒരാളും അടുത്ത ആറ് മാസത്തേയ്ക്ക് മറ്റൊരാളും പ്രധാനമന്ത്രിയാവുന്ന അവസ്ഥ ഇന്ത്യയ്ക്ക് ഉണ്ടാവരുത്. നമുക്ക് വേണ്ടത് സ്ഥിരമായ ഒരു പ്രധാനമന്ത്രിയെ ആണ്. അല്ലാതെ കരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെ അല്ല’- മുക്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി.