ലഖ്‌നൗ: മുത്തലാഖ് നിരോധനത്തോടെ ബിജെപി മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഇന്ത്യയ്ക്ക് 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും മുത്തലാഖ് നിരോധനത്തിലൂടെയാണ് മുസ്ലീം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും നരേന്ദ്ര മോദിയാണ് അതിന് പിന്നിലെന്നും യോഗി വ്യക്തമാക്കി.
മുത്തലാഖിന്റെ പേരില്‍ മുസ്ലീം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ടു. നൂറ്റാണ്ടുകളായുള്ള ചൂഷണത്തില്‍ നിന്നും മുസ്ലീം സഹോദരിമാരെ തങ്ങള്‍ മോചിപ്പിച്ചു. മുസ്ലീം സ്ത്രീകള്‍ യഥാര്‍ത്ഥ സഹോദരന്മാരെ മനസിലാക്കണം, യോഗി ആദിത്യനാഥ് പറഞ്ഞു.