ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള അനൗപചാരിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച റഷ്യയിലേയ്ക്ക് പുറപ്പെടും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായായായിരിക്കും ഉച്ചകോടി നടക്കുക.
ഇരുനേതാക്കളും തമ്മില്‍ നടക്കാന്‍ പോകുന്ന കൂടിക്കാഴ്ചയില്‍ അന്താരാഷ്ട്ര വിഷയങ്ങള്‍, ഭീകരവാദം തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള അനൗപചാരിക ഉച്ചകോടി നടന്നിരുന്നു.