ബാങ്കോക്ക്: ഇന്ത്യയുടെ നേഹല്‍ ചുടസമാ വിശ്വസുന്ദരി മത്സരത്തില്‍ നിന്ന് പുറത്തായി. ഇതോടെ വിശ്വസുന്ദരി മത്സരത്തിലെ ഇന്ത്യന്‍ പ്രതീക്ഷകളാണ് അസ്തമിച്ചത്. 22 വയസുകാരിയായ നേഹലിന് അവസാന ഇരുപതില്‍ ഇടം നേടാനാവാതെ പുറത്താവുകയായിരുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 94 സുന്ദരികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ബാങ്കോക്കില്‍ വച്ച് നടന്ന മത്സരത്തില്‍ സെമിഫൈനലിലേക്കുള്ള പാതയില്‍ നേഹല്‍ അടക്കമുള്ളവര്‍ പുറത്താകുകയായിരുന്നു. ഏഷ്യന്‍ മേഖലയില്‍ നിന്ന് ഇന്തോനേഷ്യ, നേപ്പാള്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് ഇടം നേടിയത്. മുംബൈ സ്വദേശിനിയായ നേഹല്‍ ഈ വര്‍ഷത്തെ മിസ് ദിവ മിസ് യൂണിവേഴ്‌സ് വിജയിയാണ്.