ഇന്ത്യയ്ക്ക് ലോകകപ്പില്‍ മത്സരിക്കാന്‍ ഇനി പുതിയ ജേഴ്‌സി

ന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലോകകപ്പില്‍ മത്സരിക്കാന്‍ പുതിയ ജേഴ്‌സി. ഏകദിന ലോകകപ്പ് നടക്കുന്ന വര്‍ഷങ്ങളില്‍ പുതിയ ജേഴ്‌സി പുറത്തിറക്കുന്നത് ടീം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിന്തുടരുന്ന രീതിയാണ്. 2015 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പിലാണ് ഇതിന് മുന്‍പ് ഇന്ത്യ ജേഴ്‌സി മാറ്റിയത്.

മാര്‍ച്ച് ഒന്നാം തീയതി ഹൈദരാബാദില്‍ വെച്ച് നടക്കുന്ന ചടങ്ങിലാകും ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്യുക. ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സര ഏകദിന പരമ്പരയില്‍ പുത്തന്‍ ജേഴ്‌സിയണിഞ്ഞാകും ഇന്ത്യ കളിക്കുക. 2015 ലെ ഏകദിന ലോകകപ്പിന് ഒരു മാസം മുന്‍പും ഇന്ത്യ തങ്ങളുടെ പുതിയ ജേഴ്‌സി പുറത്ത് വിട്ടിരുന്നു.

അന്ന് ഓസീസില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ പുതിയ ജേഴ്‌സി അണിഞ്ഞ് കളിച്ചതിന് ശേഷമായിരുന്നു ലോകകപ്പിലും ഇന്ത്യ ഇതേ ജേഴ്‌സി ധരിച്ചത്. ടീം പുതിയ ജേഴ്‌സിയിലേക്ക് മാറുന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ആവേശം നല്‍കിയിട്ടുണ്ട്. പുത്തന്‍ ജേഴ്‌സിയുടെ നിറത്തിലും ഡിസൈനിലും എന്തൊക്കെ മാറ്റമാകും ഉണ്ടാവുക എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

Top