പൂനെ: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പിച്ചിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി.
ആവശ്യത്തിനനുസരിച്ച് പിച്ചിന്റെ സ്വഭാവം മാറ്റാമെന്ന് ക്യൂറേറ്റര്‍ ഉറപ്പ് നല്‍കുന്നതും പുറത്തായിട്ടുണ്ട്.
ഇതിനെത്തുടര്‍ന്ന് മത്സരം മാറ്റി വെച്ചേക്കാമെന്നാണ് സൂചന.
അതേസമയംഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഇന്ത്യ – ന്യൂസീലന്‍ഡ് പോര് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യമല്‍സരം തോറ്റതിനാല്‍ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.
ആദ്യ തോല്‍വിക്ക് ശേഷം കോഹ്‌ലിയും കൂട്ടരും അല്‍പം പിരിമുറുക്കത്തോടെയായിരിക്കും ഇന്ന് കളത്തിലിറങ്ങുക.
ബാറ്റിങിനെ തുണയ്ക്കുന്ന പിച്ചാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലേത്. ഇവിടെ നടന്ന രണ്ട് രാജ്യാന്തര മല്‍സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം 300 മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു.
അതുകൊണ്ടു തന്നെ ടോസ് നേടിയ ടീം ബാറ്റിങ് തിരഞ്ഞെടുക്കുമെന്ന് ഉറപ്പാണ്.
ഒറ്റ തോല്‍വി കൊണ്ട് തന്നെ ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങിയ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചേ തീരൂ, റാങ്കിങ്ങില്‍ ഉയരാന്‍ മാത്രമല്ല, നാട്ടില്‍ പരമ്പര നഷ്ടമാകാതിരിക്കാനും.