രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ; വൈറസ് ബാധിതരുടെ എണ്ണം 31 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതോടെ ഇന്ത്യയില്‍, കൊറോണ ബാധിതരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശിയായ ആള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ നേരത്തെ തായ്‌ലന്‍ഡും മലേഷ്യയും സന്ദര്‍ശിച്ചിരുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, കൊറോണ ബാധയെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഐറിഷ് പൗരന്‍ മുങ്ങിയെന്ന ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തയും നേരത്തെ വന്നിരുന്നു.

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വളരെ മികച്ച രീതിയിലുള്ള മുന്‍കരുതലുകളാണ് സ്വീകരിക്കുന്നത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യണമെന്ന് രാജ്യത്തെ ജനങ്ങളെ നിര്‍ദേശിച്ചിട്ടുണ്ട്.

Top