സിഎഎ അനുകൂലികള്‍ രേഖകള്‍ ഒന്ന് പരിശോധിക്കൂ, ഇല്ലെങ്കില്‍ ഈ മുഖ്യമന്ത്രിയെ പോലെ വെട്ടിലാകും

ഛണ്ഡീഗഢ്: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ ഇതൊന്ന് മനസിലാക്കിവെക്കുന്നത് നല്ലതാണ്. നിങ്ങള്‍ ഇന്ത്യന്‍ പൗരനാണോ എന്ന് ആദ്യം ഉറപ്പിച്ച ശേഷം മാത്രം പ്രതികരിക്കൂ.. ഇല്ലെങ്കില്‍ ഈ ഗതിയാകും.

പൗരത്വ നിയമ ഭേദഗതിയെ വാനോളം പുകഴ്ത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന് പൗരത്വം തെളിയിക്കുന്ന രേഖകളില്ലെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് മുഖ്യമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ എന്നിവരുടെ പൗരത്വം തെളിക്കുന്ന രേഖകള്‍ കൈവശമില്ലെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചത്.

ഒരു പൊതുപ്രവര്‍ത്തകനാണ് വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ കൈവശമില്ലെന്നാണ് സംസ്ഥാന പൊതുവിവരാവകാശ ഓഫീസര്‍ വ്യക്തമാക്കിയത്.

ഇതോടെ ഹരിയാന മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണ്. അനധികൃത കുടിയേറ്റം തടയുമെന്നും സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം അറിയിച്ചിരുന്നു.

Top