ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍, അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അങ്കിത് ശര്‍മ്മയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേസിനെ നിര്‍ണായക വഴിത്തിരിവില്‍ എത്തിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. 12 തവണ അങ്കിത് ശര്‍മ്മയ്ക്ക് കുത്തേറ്റിട്ടുണ്ടെന്നും ആഴത്തിലുള്ള മുറിവുകളാണ് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
സിഎഎയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഡല്‍ഹി യുദ്ധസമാനമായിരുന്നു. അതിനിടെ ഫെബ്രുവരി 26 നാണ് അങ്കിത് ശര്‍മ്മയുടെ മൃതദേഹം ചന്ദ് ബാഗിലെ അഴുക്ക് ചാലില്‍ നിന്ന് കണ്ടെത്തിയത്. അദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തുകയും ശേഷം ഭക്ഷണം കഴിച്ച് പുറത്തിറങ്ങുകയുമായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം എവിടെ പോയെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. വീട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.