ഭോപാല്‍: നാടകങ്ങള്‍ കളിച്ചും കളിപ്പിച്ചും മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ബിജെപിക്ക് കിട്ടിയത് എട്ടിന്റെ പണി തന്നെയാണ്. കോണ്‍ഗ്രസ് വിട്ട് കാവിപ്പടയ്‌ക്കൊപ്പം സിന്ധ്യയും എംഎല്‍എമാരും ചേര്‍ന്നതോടെ കമല്‍ നാഥ് ശൂന്യമായെങ്കില്‍ അതിലും വലിയ പ്രതിസന്ധിയും തമ്മിലടിയുമാണ് ബിജെപിക്കകത്ത് നടക്കാനിരിക്കുന്നത്. ഇവിടെ ബിജെപിയെ കഷ്ടത്തിലാക്കുന്നത് മധ്യപ്രദേശ് ഇനി ആര് ഭരിക്കും എന്ന ചോദ്യമാണ്.
ഈ ചോദ്യം രാഷ്ട്രീയ നേതാക്കള്‍ പരസ്പരം ചോദിക്കുമ്പോഴും ബിജെപിക്കകത്ത് ഓരോ നേതാക്കളും തങ്ങളുടെ പേരുകള്‍ നിസ്സംശയം എടത്തുപറയുന്നുണ്ട് എന്നാണ് വിവരം. സംസ്ഥാന നേതാക്കളായ നരോത്തം മിശ്രയും, ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രി സ്ഥാനത്തിനായി ഇതിനോടകം തന്നെ കരുക്കള്‍ നീക്കിക്കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രികൂടിയായ ചൗഹാനൊപ്പമാണ് കേന്ദ്ര നേതൃത്വമെന്നാണ് സൂചന. മാത്രമല്ല ചൗഹാന്‍ ഇന്ന് കേന്ദ്ര നേതാക്കളെ കാണുമെന്നും സൂചനയുണ്ട്.
അതേസമയം, ഓപ്പറേഷന്‍ ‘രംഗ് പഞ്ചമി’യാണ് നടന്നതെന്നും ഹോളിദിനത്തില്‍ കമല്‍ നാഥ് സര്‍ക്കാരിനെ താഴെയിറക്കാനായിരുന്നു ബിജെപി ലക്ഷ്യമെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും കമല്‍നാഥ് അവകാശപ്പെടുന്നുണ്ട്.